ബര്‍ലിന്‍: ജര്‍മനിയിലെ ബോണ്‍ സെന്‍റ് തോമസ് മലങ്കര സുറിയാനി കത്തോലിക്കാ ഇടവകയിലെ എം.സി.വൈ.എം ബോണ്‍, കൊളോണ്‍, ഡ്യൂസല്‍ഡോര്‍ഫ് യൂണിറ്റ് ഈ വര്‍ഷത്തെ കര്‍മ്മപദ്ധതിയായ 'AGAPE' പ്രകാശനം ചെയ്തു. ഇടവക വികാരിയും യൂണിറ്റ് ഡയറക്ടറുമായ റവ. ഡോ. ഫാ. ജോസഫ് ചേലാപറമ്പത്തും, റവ. ഫാ. സ്റ്റീഫന്‍ ചെമ്പകതോപ്പിലും ചേര്‍ന്ന് കര്‍മ്മപദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
യുവജനങ്ങളുടെ ആത്മീയവും സാമൂഹികവും സര്‍ഗ്ഗാത്മകവുമായ വളര്‍ച്ച ലക്ഷ്യമിട്ട് വര്‍ഷം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന വൈവിധ്യമാര്‍ന്ന പരിപാടികളാണ് 'AGAPE' ല്‍ വിഭാവനം ചെയ്തിരിക്കുന്നത്.

Comments: